പുസ്തകം –  മാസ്കുകളുടെ നൃത്തം 

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ക്യൂറേറ്റർ കൂടിയായ വി എച്ച് നിഷാദിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മാസ്കുകളുടെ നൃത്തം’ പ്രകാശനം ചെയ്യുന്ന കവി റഫീക്ക് അഹമ്മദും എഴുത്തുകാരി എസ് സിതാരയും. ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ മധുപാൽ, വി എച്ച് നിഷാദ് എന്നിവർ സമീപം.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ,  കെ സി റ്റി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ.ബെഞ്ചമിൻ ഈശോയുടെ ‘മൈൻഡ് ട്യൂണിങ് ആർട്’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും അഭിനേതാവുമായ മധുപാൽ.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുസ്തകപ്രകാശനം നിർവഹിച്ചു സംസാരിക്കുന്ന മധുപാൽ. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ക്യൂറേറ്ററും എഴുത്തുകാരനുമായ വി എച്ച് നിഷാദ്, കവിയും ഗാനരചയ്താവുമായ റഫീക്ക്‌ അഹമ്മദ് എന്നിവർ സമീപം.

“A book is a gift that you can open again and again”. Actor and writer of the Malayalam film industry, Madhupal along with Lakshmanan Master during a book release at the Wayanad Literature Festival.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുസ്തക പ്രകാശന വേദിയിൽ സംസാരിക്കുന്ന തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പ്രൊഫസറും എഴുത്തുകാരനുമായ നവാസ് മന്നൻ.

വി എച്ച് നിഷാദിന്റെ ‘മാസ്കുകളുടെ നൃത്തം ‘ എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനത്തിനു ശേഷം വയനാട്  ലിറ്ററേച്ചർ ഫെസ്റ്റിവൽ  വേദിയിൽ സംസാരിക്കുന്ന കവി റഫീക്ക് അഹമ്മദ്‌. ചലച്ചിത്ര താരം മധുപാൽ, എഴുത്തുകാരായ എസ് സിതാര, വി എച്ച് നിഷാദ് എന്നിവർ സമീപം.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ പുസ്തകപ്രകാശന വേദിയിൽ എഴുത്തുകാരനും അഭിനേതാവുമായ മധുപാൽ, അധ്യാപകനായ ലക്ഷ്മണൻ മാസ്റ്റർ, എഴുത്തുകാരി എസ് സിതാര, കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ക്യൂറേറ്റർ വി എച്ച് നിഷാദ്, നവാസ് മന്നൻ എന്നിവർ.

” ഒരോ മനുഷ്യന്റെ പിറവിക്കും ഓരോ അർഥമുണ്ടെന്നത് പോലെ, ഓരോ പുസ്തകത്തിന്റെ പിറവിക്കും അർഥമുണ്ട് ” : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഒരുക്കിയ പുസ്തകപ്രകാശന വേദിയിൽ മധുപാൽ, ലക്ഷ്മണൻ മാസ്റ്റർ തുടങ്ങിയവർ.

 പുസ്തകം – ഡോറാമ്മ വിപ്ലവം

തോമസ് സാജന്റെ പുതിയ പുസ്തകമായ ‘ ഡോറാമ്മ വിപ്ലവം’ പ്രകാശനം ചെയ്യുന്ന എഴുത്തുകാരൻ പോൾ സക്കറിയ. പ്രഭാഷകനായ സുനിൽ പി ഇളയിടം, എഴുത്തുകാരായ  ഷീല ടോമി, തോമസ് സാജൻ എന്നിവർ വേദിയിൽ.

 പുസ്തകം – വയനാട് : കാലം മുഖം നോക്കും അഭിമുഖങ്ങൾ 

ജോസഫ് കെ ജോബിന്റെ വയനാട്: കാലം മുഖം നോക്കും അഭിമുഖങ്ങൾ എന്ന പുസ്തകം പ്രശസ്ത  എഴുത്തുകാരി ഷീലാ ടോമി യുവകവി വിമീഷ് മണിയൂരിന് നൽകി പ്രകാശനം ചെയ്യുന്നു. നീർമാതളം ബുക്‌സാണ് പ്രസാധകർ.