Syam Sudhakar is a poet and academic from Kerala, India, who writes in Malayalam and
English.

Sudhakar was born in 1983 in Vadanamkurissi, a village in Palakkad District, Kerala. He
pursued his Masters in English Literature from the University of Madras, his MPhil with a
specialisation on Dravidian Aesthetics from Presidency College, Chennai, and PhD in Beat
Generation Literature from the University of Madras. He teaches at St. Thomas College,
Thrissur, and is one of the founder members of the Centre for Performance Research and
Cultural Studies in South Asia. He also serves as the Poetry Advisor of Sydney School of
Arts and Humanities.

He is the recipient of the Nandita Poetry Award, Vallathol Poetry Prize for poetry, Madras
Kerala Samajam Poetry Award and 14th Srinivas Rayaprol Poetry Prize.

ശ്യാം സുധാകർ

പാലക്കാട് വാടാനംകുറിശ്ശി സ്വദേശി. മലയാളത്തിലും ഇംഗ്ലീഷിലുമായി
കവിതകൾ എഴുതുന്നു. പ്ലസ് ടു വിദ്യാർഥിയായിരിക്കെ ‘ഈർപ്പം’ എന്ന
ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചു. ഫ്രഞ്ച്, ചൈനീസ്, ഡാനിഷ്,
ഭാഷകളിലും തമിഴ്, കന്നട, ഹിന്ദി, ബംഗാളി, ആസമീസ്, മണിപ്പൂരി
ഭാഷകളിലും ശ്യാമിന്റെ കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ പഠനത്തിന് ശേഷം മദ്രാസ്
യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര പഠനത്തിന് ചേർന്നു. മദ്രാസ്
യൂണിവേഴ്സിറ്റിയിലെ ആസ്ട്രേലിയൻ സ്റ്റഡീസ് വിഭാഗവുമായുള്ള
അടുപ്പം സിഡ്നി സ്കൂൾ ഓഫ് ആർട്സ് ആന്റ് ഹ്യുമാനിറ്റീസ് എന്ന
സാംസ്കാരിക സംഘടനയിൽ ശ്യാമിനെ എത്തിച്ചു. ലോക കവിതകളിൽ
അവഗാഹമുള്ള ശ്യാം പിന്നീട് സംഘടനയുടെ പോയട്രി
അഡ്വൈസറായി.

ബ്രിസ്ബേയിൻ പോയട്രി ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്
കവിത വായിച്ചിട്ടുള്ള ശ്യാം സുധാകർ കോൺസ്പെക്റ്റസ് എന്ന
ഇംഗ്ലീഷ് അക്കാദമിക് ജേർണലിന്റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

തമിഴിൽ ‘ശ്യാം സുധാകർ കവിതൈകൾ’ എന്ന സമാഹാരം കേന്ദ്ര
സാഹിത്യ അക്കാദമി അവാർഡ് ജേതാവായ യുമാ വാസുകി
തമിഴിലേക്ക് മൊഴിമാറ്റി. ചൈനീസിൽ ഷാങ്ഹായ് കവികളിൽ
ശ്രദ്ധേയനായ സെൻ യോങിന്റെ വിവർത്തനവും വലിയ സ്വീകാര്യത
നേടി.

ശ്യാമിന്റെ ‘വിരലിനോളം പോന്നൊരു യക്ഷി’ എന്ന കവിത പശ്ചിമ
ബംഗാളിലെ കല്യാണി യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ബിരുദാനന്തര
ബിരുദത്തിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസിരിസിനെ
കുറിച്ചുള്ള ദീർഘകവിത മുചിരി, ഒരിക്കൽ ഒരു ഉറുമ്പ്, ഈർപ്പം, കാല
ദീപകം എന്നീ കവിതകളും തമിഴിലും ബംഗാളിയിലും
ശ്രദ്ധനേടിയവയാണ്.

കവിതയോടൊപ്പം വിവർത്തനവും ചെയ്യുന്ന ശ്യാം ഒമ്പതാം
നൂറ്റാണ്ടിലെ തമിഴ് ഭക്തകവി ആണ്ടാളിന്റെ ‘തിരുപ്പാവൈ’
മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. 30 ശ്രീകൃഷ്ണ
സ്തുതികൾ അനുഷ്ടുപ്പ് വൃത്തത്തിലാണ് വിവർത്തനം ചെയ്തത്.

അവസാനത്തെ കൊള്ളിമീൻ, Drenched by Sun തുടങ്ങിയവയാണ് മറ്റ്
സമാഹാരങ്ങൾ.

നന്ദിത കവിതാ പുരസ്‌കാരം, വള്ളത്തോൾ കവിതാ പുരസ്‌കാരം,
മദ്രാസ് കേരള സമാജം കവിതാ പുരസ്‌കാരം, പതിനാലാമത് ശ്രീനിവാസ്
രായപ്രോൾ കവിതാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.