Rafeeq Ahamed is one of contemporary Malayalam cinema’s most successful and
critically acclaimed lyricists. He has bagged the Kerala State Film Award for Best
Lyrics five times. He is also a poet and a novelist, and won the Kerala Sahitya
Akademi Award in 2006 for his poetic work “Aalmara”. His first
novel, Azhukkillam, was serialised in Mathrubhumi Weekly. He has penned lyrics
for more than 300 Malayalam films and has more than 600 songs to his credit.

Rafeeq Ahamed graduated in English literature from Sree Krishna College,
Guruvayur. He began publishing his poetry in 1996. Swapnavangmoolam,
Paarayil Paninjathu, Chettukalikkar, Shivakami, Gramavrikshathile Vavval,
Thoraamazha and Rafeeq Ahamedinte Kavithakal are his poetry collections.

He started his film career with the 1999 film Garshom, directed by PT Kunju
Muhammed. His second work as a lyricist was for Perumazhakkalam, directed
by Kamal. His lyrics for songs in the films Pranayakalam, Sufi Paranja Katha,
Sadgamaya, Spirit and Ennu Ninte Moideen have earned him the Kerala State Film
Awards.

റഫീക്ക് അഹമ്മദ്

മലയാളത്തിലെ ശ്രദ്ധേയനായ കവിയും ഗാനരചയിതാവും. മികച്ച ഗാനരചനക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അഞ്ച് തവണ അർഹനായിട്ടുണ്ട്. ആൾമറ എന്ന കവിതാസമാഹാരത്തിന് 2006-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

1961 ഡിസംബർ 17ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായിട്ടാണ് ജനനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘തോണിയാത്ര’ എന്ന കവിതയാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട രചന.

സ്വപ്നവാങ്മൂലം,
പാറയിൽ പണിഞ്ഞത്,
ചീട്ടുകളിക്കാർ,
ശിവകാമി,
ഗ്രാമവൃക്ഷത്തിലെ വവ്വാൽ,
അഴുക്കില്ലം ( നോവൽ),
തോരാമഴ
അമ്മത്തൊട്ടിൽ, തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ രചനകൾ.

ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതി ഗാനരചനയിലേക്ക് കടന്നു. 600 ന് മുകളില്‍ ഗാനങ്ങള്‍ സിനിമയ്ക്ക് വേണ്ടി രചിച്ചിടുണ്ട്. പ്രണയകാലം (2007), സൂഫി പറഞ്ഞ കഥ (2009), സദ്ഗമയ (2010), സ്പിരിറ്റ് (2012), എന്ന് നിന്‍റെ മൊയ്ദീന്‍ (2015) തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ശ്രദ്ധേയമായി.