Azeez Tharuvana is a writer and journalist, who is currently an assistant professor and head of the department of Malayalam, Farook College, Calicut, Kerala. He has also worked as a sub-editor at Mathrubhumi, the director of the Kerala Bhasha Institute and assistant director of the Institute of Tribal Studies and Research at Chetalayam, Wayanad under the University of Calicut. He also serves as a research guide at the University of Calicut. As a writer, his works include Living Ramayanas: Exploring the Plurality of the Epic in Wayanad and the World, Wayanadan Ramayanam and Yetrayetra Ramayananga

ഡോ. അസീസ് തരുവണ

വയനാടിന്‍റെ ആദിവാസി ചരിത്രത്തേയും സംസ്കാരത്തേയും തന്‍റെ കൃതികളിലൂടെ അവതരിപ്പിച്ച വയനാടന്‍ എഴുത്തുകാരിൽ പ്രധാനിയാണ് ഡോ. അസീസ് തരുവണ. വയനാട് ജില്ലയിലെ തരുവണ എന്ന സ്ഥലത്ത് ജനിച്ച അസീസ് ‘ഇതിഹാസ കഥകളുടെ നാടോടി രൂപങ്ങള്‍ വയനാട് ജില്ലയിൽ’എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

സബ് എഡിറ്റര്‍ (മാതൃഭൂമി), എഡിറ്റര്‍ (കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്), അസി. ഡയറക്ടര്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്), മലയാള അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കോഴിക്കോട് ഫറൂഖ് കോളേജിലെ മലയാള വകുപ്പ് മേധാവിയായി സേവനമനുഷ്ഠിക്കുന്നു.

വയനാടന്‍ രാമായണം (മാതൃഭൂമി ബുക്സ്), എത്രയെത്ര രാമായണങ്ങള്‍ (ചിന്ത പബ്ലിക്കേഷന്‍സ്), ഓഷോ: ദാര്‍ശനികതയുടെ ഗിരിശൃംഗം (ന്യൂ ബുക്സ് കണ്ണൂര്‍), ദൂരെക്കാഴ്ചകള്‍ (എം. എന്‍. വിജയനുമായി നടത്തിയ അഭിമുഖങ്ങള്‍, ഐ ബുക്ക്സ്), 60 ജിബ്രാന്‍ കഥകള്‍ (വിവര്‍ത്തനം, ന്യൂ ബുക്ക്സ്), പ്രണയവും ധ്യാനവും (വിവര്‍ത്തനം, പൂര്‍ണ്ണ), ബഷീര്‍ ഫലിതങ്ങള്‍ (ഒലീവ് പബ്ലിക്കേഷന്‍സ്),
വിദ്യാഭ്യാസ ചിന്തകള്‍ (ഒലീവ്), ബഷീര്‍ സംഭാഷണങ്ങള്‍ (ഡി സി ബുക്ക്സ്), പി. കെ. കാളന്‍: ആദിവാസി ജീവിതത്തിന്‍റെ സമരമുഖം (ചിന്താ പബ്ലിക്കേഷന്‍സ്), വയനാട്ടിലെ ആദിവാസികള്‍: ചരിത്രവും വര്‍ത്തമാനവും (ഡി സി ബുക്സ്) എന്നിവ പ്രധാന കൃതികൾ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി 18
പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.

‘വയനാടന്‍ രാമായണം’ എന്ന ഗ്രന്ഥത്തിന് അംബേദ്കര്‍ ദേശീയ അവാര്‍ഡ്, ‘വയനാടന്‍ രാമായണം’ എന്ന ഡോക്യുമെന്‍ററിക്ക് യു. ജി. സി. ദേശീയ അവാര്‍ഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തി.