Naveena, a resident of Kozhikode, is a poet who works as a Regional Coordinator with the Kerala Chalachithra Academy.The granddaughter of the well-known freedom fighter Karolly Appu Nair, she is also a social activist associated with the World Malayalee Foundation and the World Malayalee Council.

Naveena is also the author of three books in Malayalam, and the poetry collections Ghadikarakkilikal,  Thorathe Peyyunna Penmazhakal and Jeevanil
Raapparkkunnavar. Her poems talk about the human experiences of pain,
loneliness and isolation.

Naveena is also an ardent kitist, and serves as a coordinator with the One India
Kite Team, one of India’s leading kite-flying groups.

പി. നവീന

യുവ കവയിത്രിയും സാമൂഹിക പ്രവർത്തകയും. വേൾഡ് മലയാളി ഫൗണ്ടേഷൻ (ഡബ്ല്യു.എം.എഫ്), വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) എന്നീ സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

‘ഘടികാരക്കിളികൾ’ , ‘തോരാതെ പെയ്യുന്ന പെൺമഴകൾ ‘, ‘ ജീവനിൽ രാപ്പാർക്കുന്നവർ ‘ തുടങ്ങിയവയാണ് കവിത സമാഹാരങ്ങൾ. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അനുഭവങ്ങളെ അന്യമാക്കുന്നവയാണ് നവീനയുടെ കവിതകൾ. പ്രണയവും മരണവും പെണ്ണുടലാഴങ്ങളും സ്വപ്നങ്ങളും കവിതകളിൽ നിറഞ്ഞു നിൽക്കുന്നു.

നിലവിൽ കേരള ചലച്ചിത്ര അക്കാദമിയുടെ റീജിയണൽ കോർഡിനേറ്ററും വൺ ഇന്ത്യ കൈറ്റ് ടീമിലെ അംഗവുമാണ്. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി കരോളി അപ്പു നായരുടെ ചെറുമകളാണ് കോഴിക്കോട് സ്വദേശിയായ നവീന.