K. J. Baby (born 27 February 1954) is an Indian writer and film director from the Kerala state.

Baby’s literary works include NadugaddikaMavelimantam and Bespurkana.  Mavelimantam won the Kerala Sahitya Akademi Award in 1994. Baby and his wife Shirly founded Kanavu, an alternative school/commune for Wayanad’s Adivasi children.  He directed the film Guda (The Cage, 2003) which told the story of Kattunayakar tribe.

Goodbye Malabar, the latest novel written by K.J. Baby, was released on 16th Novembetr, 2019. K.J. Baby won the Bharat Bhavan award for the overall contribution and playwriting in the village drama ‘Nadugaddika’.

കെ ജെ ബേബി

എഴുത്തുകാരൻ , നാടകപ്രവർത്തകൻ, ചലച്ചിത്രസംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്‌ടിച്ച പ്രതിഭ. വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച ഒരു വ്യക്തി കൂടിയാണ് കെ ജെ ബേബി. ‘നാടുഗദ്ദിക ‘, ‘ മാവേലിമൻറം ‘ , ‘ബെസ്പുർക്കാന ‘, ‘ഗുഡ്ബൈ മലബാർ ‘ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ ചിലതാണ്.

സ്വന്തം ദേശത്ത് നിന്ന് ഒളിച്ചോടി സമത്വവും തുല്യബഹുമാനവും സമാധാനവുമുള്ള ഒരു പുതിയ ഇടം സൃഷ്ടിക്കാനുദ്യമിക്കുന്ന യുവ ഗോത്രദമ്പതികളുടെ കഥ പറയുന്ന ‘മാവേലിമൻറം’ 1994-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു.ആദിവാസിവിഭാഗങ്ങൾ കാലാകാലങ്ങളായി നേരിട്ടുവരുന്ന ക്രൂരതയെയും അപമാനവീകരണത്തേയും ചരിത്രങ്ങളിൽ നിന്നുള്ള പുറത്താക്കലുളെയും പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. ‘തമ്പുരാക്കന്മാർ’ അവരോട് ചെയ്യുന്ന
മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും മറ്റും ഈ രചനയിൽ ചർച്ച
ചെയ്യപ്പെടുന്നുണ്ട്. മലയാളത്തിലെ ദളിത്‌ സാഹിത്യത്തിലെ സുപ്രധാനമായ ഒരു ഏടായി ഈ പുസ്തകത്തെ വായിക്കാൻ കഴിയും.

2021-ൽ ‘നാടുഗദ്ദിക ‘ എന്ന നാടകത്തിലൂടെ മികച്ച ഗ്രാമീണ നാടകത്തിനുള്ള പ്രഥമ ഭാരത് ഭവൻ പുരസ്കാരത്തിന് ഇദ്ദേഹം അർഹനായിരുന്നു.ദുരാത്മാക്കളെ പുറത്താക്കാനായി അടിയഗോത്രത്തിലെ മൂപ്പന്മാർ നടത്തുന്ന ഒരു ചടങ്ങാണ് കൃതിയുടെ പ്രതിപാദ്യവിഷയം.ഗോത്രസമൂഹം നേരിടുന്ന വിവേചനങ്ങൾ ഈ
നാടകത്തിലും ചർച്ചചെയ്യപ്പെടുന്നു. കേരളത്തിലങ്ങോളമിങ്ങോളം ‘ നാടുഗദ്ദിക ‘യ്ക്ക് അനേകം വേദികൾ ലഭിച്ചിരുന്നു. ആദ്യകാലത്ത്സം ഘാടകർ നേരിട്ട തടസ്സങ്ങളൊഴിച്ചാൽ നാടുഗദ്ദികയ്ക്ക്, അതിലെ ധീരമായ സമീപനത്തിന് ജനങ്ങളിൽ നിന്നും വലിയ പിന്തുണ തന്നെയാണ്
ലഭിച്ചത്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ‘ഗുഡ്ബൈ മലബാർ’
2019 നവംബർ 16 നാണ് പ്രകാശനം ചെയ്യപ്പെട്ടത്. മലബാർ മാന്വൽ രചിച്ച
വില്യം ലോഗന്റെ ഭാര്യ അന്നയുടെ വീക്ഷണക്കോണിലൂടെയാണ്
നോവൽ രചിക്കപ്പെട്ടത്.ലോഗന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക
ജീവിതത്തിലും നിലനിന്ന സങ്കീർണതകളും അതോടൊപ്പം അക്കാലത്തെ
സാമൂഹികപ്രതിസന്ധികളും ഇതിലൂടെ നമുക്ക് വായിച്ചെടുക്കാൻ
സാധിക്കും. പ്രദേശവാസികളുടെ മനസ്സിൽ ബ്രിട്ടീഷ് നയങ്ങൾ
സൃഷ്ടിക്കാൻ ശ്രമിച്ച സാമൂഹികവും മതപരവുമായ വിള്ളലുകൾ ഈ
രചനയിലൂടെ കെ ജെ ബേബി ബോധ്യപ്പെടുത്തുന്നുമുണ്ട്.

കാട്ടുനായ്ക്കർ സമൂഹത്തിലെ കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ
നേരിടുന്ന പരാധീനതകളും ദുരവസ്ഥകളും പറയുന്ന ‘ഗുഡ’ എന്ന
ചിത്രത്തിന്റെ സംവിധാനവും തിരക്കഥാരചനയും ഇദ്ദേഹമാണ്
നിർവഹിച്ചത്. മൂന്ന് ദശകത്തോളമായി ആദിവാസിസമൂഹത്തിന്റെ
നീതിക്കായുള്ള പോരാട്ടങ്ങളുടെ അവിഭാജ്യ സാന്നിധ്യമാണ് ബേബിയും
പത്നി ഷർളിയും. ‘മുഖ്യധാരാസമൂഹം’ അനുശാസിക്കുന്ന
ചട്ടങ്ങളിലേക്ക് ഒതുങ്ങാനും തമ്മിൽ വേർപെടാനും നിർബന്ധിതരായ
ഗോത്രസമൂഹങ്ങളുടെ ഉന്നമനമായിരുന്നു ഇരുവരുടെയും സ്വപ്നം.
അതിന്റെ സാക്ഷത്കാരമെന്നവണ്ണം ‘കനവ്‌ ’ എന്ന പേരിൽ ഒരു ബദൽ
വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ ഇവർക്കായി.തങ്ങളുടെ
സംസ്കൃതിയുടെ വൈവിധ്യങ്ങളെ മനസ്സിലാക്കാനും സാംസ്‌കാരികമായ അധിനിവേശങ്ങളെ തടയാനും ഗോത്രസമൂഹത്തിലെ പുതുതലമുറയെ പ്രാപ്തരാക്കുക എന്നതാണ് ‘കനവി ‘ ന്റെ പ്രധാന ലക്ഷ്യം.പ്രാചീനമായ ഗുരുകുലസമ്പ്രദായമാണ്ക നവിന്റേത്. ഗോത്രത്തിന് തനതായ പാട്ടുകൾ, നാടോടിക്കലകൾ, നൃത്തരൂപങ്ങൾ, ചിത്രകല, കൃഷി, ആയുധനകലകൾ തുടങ്ങിയവയുടെ പരിശീലനത്തിലൂടെ പാരമ്പര്യേതരമായ പഠനരീതി യാണ് ഈ വിദ്യാലയം മുന്നോട്ടുവെക്കുന്നത്.അതിനോടൊപ്പം തന്നെ മത്സരപ്പരീക്ഷകൾക്കും കുട്ടികളെ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.സ്വയം പര്യാപ്തരായ ഒരു പുതുതലമുറയെ വാർത്തെടുക്കയെന്നതാണ് കനവിന്റെ
ആപ്തവാക്യം.17 വർഷമായി പ്രവർത്തിച്ചുവരുന്ന ‘കനവ് ’ ഇന്നതിന്റെ പൂർവവിദ്യാർത്ഥികളാൽ നടത്തപ്പെടുന്ന ഒരു വലിയ സംരംഭമാണ്. ഒരുകാലത്തെ രാജാക്കന്മാരുടെ പ്രതാപശാലികളായ സൈനികർ ഇപ്പോൾ അടിച്ചമർത്തപ്പെട്ട ജനക്കൂട്ടമായി ചുരുങ്ങിയതായും നമുക്ക് കാണാം.

അരികുവൽക്കരിക്കപ്പെട്ട ജനതയോട് ചരിത്രകാലം മുതൽ നിലനിൽക്കുന്ന ക്രൂരതകളും അതിലൂടെ അവർ നേരിട്ട ദുരവസ്ഥകളുടെ ചിത്രമായി കെ ജെ ബേബിയുടെ രചനകൾ പരിഗണിക്കാവുന്നതാണ്. ഇന്നുള്ളതും ഇനിയുള്ളതുമായ തലമുറകൾക്ക് ഒരു തുറക്കണ്ണായി കെ ജെ ബേബിയുടെ രചനകളെ വായിക്കാം.