Anarkali Marikar, is an Indian actress who appears predominantly in Malayalam films. An alumna of Mar Ivanios College, Thiruvananthapuram, where she studied Mass Communication, Anarkali was still in college when she got an offer to feature in her first film, Anandam (2016).

Following her debut, Anarkali starred in Vimaanam (2017), a romantic-comedy written and directed by debutante Pradeep M Nair, featuring Prithviraj Sukumaran in the lead role. In 2018, she starred in Mandharam, opposite Asif Ali.

In 2019, she appeared in debutante director Manu Ashokan’s Uyare, along with Parvathy Thiruvothu, Tovino Thomas and Asif Ali. Her role was critically acclaimed and earned her the Ramu Kariat Best Supporting Actress Award in She has also done a cameo in Marconi Mathai, directed by debutante Sanil Kalathil, starring Jayaram and Vijay Sethupathi. She most recently appeared in Priyan Ottathilanu (2022). When not busy filming, she shares her
love for music by occasionally posting videos of herself singing on social media.

അനാർക്കലി മരക്കാർ

കുറഞ്ഞ കാലയളവിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. 1997 ഫെബ്രുവരി 8 ന് കൊച്ചിയിലാണ് ജനനം. 2016 -ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരക്കാര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2017 -ൽ നവാഗതനായ
പ്രദീപ് എം. നായർ രചനയും സംവിധാനവും നിർവ്വഹിച്ച വിമാനമാണ് രണ്ടാമത്തെ ചിത്രം. ആസിഫ് അലിയുടെ നായികയായി മന്ദാരം എന്ന ചിത്രത്തിൽ ദേവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിനു പിന്നാലെ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ, മാർക്കോണി മത്തായി,  പ്രിയൻ ഓട്ടത്തിലാണ്.. തുടങ്ങിയ സിനിമകളും അനാർക്കലി യുടേതായി പുറത്തിറങ്ങി.

ഇതില്‍ ഉയരെ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരക്കാര്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ചിത്രത്തിൽ നായിക പല്ലവിയുടെ (പാർവ്വതി) സുഹൃത്തായ സരിയ ഡി കോസ്റ്റയുടെ വേഷം നിരൂപക പ്രശംസ നേടുകയും 2020-ൽ മികച്ച സഹനടിക്കുള്ള രാമു കാര്യാട്ട് അവാർഡ്
കരസ്ഥമാക്കുകയും ചെയ്തു.

നല്ലൊരു ഗായിക കൂടിയാണ് താരം. അനാർക്കലി മരയ്ക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്ന പാട്ടുകൾക്ക് വൻ സ്വീകരണമാണ് ലഭിക്കാറുള്ളത്.