Bina Paul is an Indian film editor who works mainly in Malayalam-language
films. A graduate of the University of Delhi in psychology, she pursued a
diploma in film editing from the Film and Television Institute of India, Pune.

Paul began her editing career with G Aravindan’s The Seer Who Walks Alone
(1985), a documentary on Jiddu Krishnamurti, then worked on a few more
documentaries, like Rajiv Vijay Raghavan’s Sister Alphonsa of
Bharananganam (1986), which won the Best Biographical Film at the 34th
National Film Awards. Her debut feature film was John Abraham’s Amma
Ariyan (1986). Her other films include Padippura (1989), Janmadinam (1997),
Agnisakshi (1999) and Revathi’s Mitr, My Friend (2002), which had an all-
woman crew and won her first National Film Award. The following year, she
received another National Film Award for the non-feature film Unni. She has
also worked in television and won the Kerala State Television Award for Best
Editor thrice. Apart from editing over 50 documentaries and feature films, Paul
has directed four documentaries.

Paul has served as the artistic director of the International Film Festival of
Kerala, and as the deputy director (festival) of Kerala State Chalachitra
Academy. In February 2017, she co-founded the Women in Cinema Collective
(WCC). Paul is married to director-cinematographer Venu, with whom she has
worked on films such as Daya (1998), Munnariyippu (2014) and Carbon
(2018).

ബീന പോൾ

മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത ചിത്രസംയോജകയാണ് ബീന പോള്‍. എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961-ൽ ജനിച്ചു. 1979 – ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടിയ അവർ പിന്നീട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ ചേർന്ന് എഡിറ്റിംഗ് പഠിച്ചു.

ജി. അരവിന്ദൻ സംവിധാനം ചെയ്ത ദി സീർ ഹു വോക്ക് എലോൺ  (The Seer  Who  Walk  Alone)  എന്ന ഡോക്യൂമെന്ററിയിലൂടെ 1985 -ൽ സ്വതന്ത്ര എഡിറ്ററായി. ശബ്നം വിർമാനി, സുമ ജോസ്സൻ തുടങ്ങി നിരവധി പ്രതിഭകളുടെ കൂടെ
എഡിറ്ററായി പ്രവർത്തിച്ച ബീന പോൾ നാല് ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

1986 – ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാൻ’ ആണ് ആദ്യത്തെ ഫീച്ചർ ഫിലിം. പടിപ്പുര, ജന്മദിനം, കയ്യൊപ്പ്, അഗ്നിസാക്ഷി,
മഴ, മിത്ര് മൈ ഫ്രണ്ട്, മേഘമൽഹാർ എന്നിങ്ങനെ കലാമൂല്യമുള്ള ഒട്ടനവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചത് ബീന പോൾ ആയിരുന്നു.

രേവതി സംവിധാനം ചെയ്ത മിത്ര്  മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ 2002ൽ ആദ്യദേശീയ അവാർഡ് കരസ്ഥമാക്കി. തൊട്ടടുത്ത വർഷം നോൺ-
ഫീച്ചർ വിഭാഗത്തിൽ ഉണ്ണി എന്ന ചിത്രത്തിലൂടെ രണ്ടാമതും ദേശീയപുരസ്കാരം നേടി.

ടെലിവിഷൻ മാധ്യമത്തിലും സജീവസാന്നിധ്യമായിരുന്ന ബീന പോൾ മൂന്ന് തവണ മികച്ച എഡിറ്റർക്കുള്ള  കേരളസംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്.

കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിന്റെ (IFFK ) ഡയറക്ടർ പദവി വഹിച്ചരുന്ന ബീന പോൾ  ചലച്ചിത്രമേളയ്ക്ക് പുതിയ ഭാവം നൽകി.  കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും സി- ഡിറ്റിൽ സീനിയർ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ തുല്യതയ്ക്കും അന്തസ്സിനും വേണ്ടി
പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യയിലെതന്നെ
ആദ്യത്തെ അസ്സോസ്സിയേഷനായ വിമെൻ  കലക്ടീവ് ഇൻ സിനിമ (WCC )
എന്ന സംഘടനയിലും പ്രവർത്തിക്കുന്നുണ്ട്.

പ്രശസ്ത ഛായാഗ്രാഹകൻ വേണുവാണ് ഭർത്താവ്.

വേണു സംവിധാനം ചെയ്ത ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ
ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചതും ബീന പോൾ ആയിരുന്നു.