Paul Zacharia
Novelist, traveler, short story writer.
An eminent Malayalam writer, Paul Zacharia is known for his body of literary works comprising short stories, novellas, travelogues, screenplays, essays and columns. He also writes for children.
Zacharia’s notable works include “Oru Nasrani Yuvavum Goulisasthravum”, “Praise the Lord” and “Zachariayayude Yeshu”. He also writes regularly for Kerala’s leading newspapers and magazines, and has been a public speaker for over two decades, often airing non-conformist views on political and religious subjects.
A keen traveler, Zacharia has published travelogues on Africa, England, Saudi Arabia and China, and within India, on the Kumbh Mela. In a writing career that spans six decades, he has been the recipient of several awards and honours, such as the Kendra Sahitya Akademi Award, Kerala Sahitya Akademi Award, Ezhuthachan Puraskaram, and more. In November 2013, Zachariya was elected as a Distinguished Fellow of the Kerala Sahitya Akademi. His columns and articles in English have appeared in national periodicals, and his works have been translated into English and several other languages. The Library of Congress has thirteen works by Zacharia in its collection.
സക്കറിയ
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, യാത്രികൻ
മലയാളത്തിൽ ഏറെ ശ്രദ്ധേയനായ എഴുത്തുകാരിൽ ഒരാൾ. സക്കറിയ എന്ന പേരിൽ മലയാളത്തിലും പോൾ സക്കറിയ എന്ന പേരിൽ ഇംഗ്ലീഷിലും എഴുതുന്നു. ചെറുകഥകൾ, നോവലുകൾ എന്നിവയ്ക്ക് പുറമെ തിരക്കഥ, യാത്രാവിവരണം, ബാലസാഹിത്യം, ഉപന്യാസങ്ങൾ, പ്രതിവാര പംക്തികൾ എന്നീ വിഭാഗങ്ങളിലായും നിരവധി രചനകൾ നടത്തിയിട്ടുണ്ട്. ചെറുകഥകളിലെ പതിവ് ശൈലിയെ ഉടച്ചു വാർത്തുള്ള ആഖ്യാനരീതിയാണ് സക്കറിയുടേത്.
ഒരിടത്ത്, ആർക്കറിയാം, ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും, ഭാസ്കര പട്ടേലരും എന്റെ ജീവിതവും, സലാം പ്രെയ്സ് ദ ലോർഡ്, ഇഷ്ടികയും ആശാരിയും, അയ്യപ്പത്തിന്തകത്തോം, കണ്ണാടി കാണ്മോളവും, ഇതാണെന്റെ
പേര് , എന്തുണ്ട് വിശേഷം പിലാത്തോസേ , സക്കറിയയുടെ യേശു , തേൻ, ഒരു ആഫ്രിക്കൻ യാത്ര തുടങ്ങിയവയാണ് പ്രധാന കൃതികൾ. A Secret History of Compassion എന്നൊരു നോവൽ ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പത്ര- മാസികകളിൽ സ്ഥിരമായി എഴുതുന്ന സക്കറിയ രാഷ്ട്രീയത്തിലും മതത്തിലുമുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു സഞ്ചാരി കൂടിയായ സക്കറിയ, വിവിധ രാജ്യങ്ങൾ സന്ദർശിച്ച് യാത്രാ വിവരണങ്ങൾ രചിച്ചിട്ടുണ്ട്. ആറ് പതിറ്റാണ്ട് നീളുന്ന സാഹിത്യ ജീവിതത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിവ ഉൾപ്പടെ നിരവധി അവാർഡുകളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2013-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു.
ഇംഗ്ലീഷിൽ എഴുതിയ ലേഖനങ്ങളും പംക്തികളും ദേശീയ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിനു പുറമെ മറ്റ് ഭാഷകളിലേക്കും പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സക്കറിയയുടെ പതിമൂന്ന് കൃതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.