C.V. Balakrishnan
Short story writer, novelist, script writer.
C.V. Balakrishnan, born on September 24, 1952, in Payyannur, Kerala, is a distinguished writer known for his significant contributions to Malayalam literature. His most acclaimed work, ‘Ayussinte Pusthakam’, is considered a cornerstone of post-modernist Malayalam literature and was inspired by an old Bible he encountered in Calcutta during the late 1970s.
Balakrishnan’s literary achievements have earned him several prestigious awards, including the Kerala Sahitya Akademi Award three times and the Kerala State Film Award for Best Book on Cinema in 2002 ( ‘Cinemayude Idangal’). In 2014, he received the Padmaprabha Literary Award, further solidifying his reputation in the literary community. His other notable works include ‘Aathmavinu Sariyennu Thonnunna Karyangal’, ‘Kannadikkadal’, ‘Kamamohitham’, and ‘Librarian’.
In addition to his writing career, Balakrishnan has contributed to the film industry as a screenwriter and dialogue writer for films such as ‘Mattoral’,
‘Kochu Kochu Santhoshangal’, and ‘Orma Mathram’. His autobiography, ‘Paralmeen Neenthunna Paadam’, reflects on his life experiences and creative journey.
C.V. Balakrishnan continues to be an influential voice in Malayalam literature, actively engaging with contemporary issues through his writing while inspiring new generations of readers and writers alike.
സി. വി. ബാലകൃഷ്ണൻ
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്.
‘ആയുസ്സിന്റെ പുസ്തകം’ എന്ന ആദ്യ നോവലിലൂടെതന്നെ അനുവാചകലോകത്തെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് സി വി ബാലകൃഷ്ണൻ. ആറുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന എഴുത്തു ജീവിതത്തിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളിലേക്കും ദുരൂഹതകളിലേക്കും ഊളിയിട്ടിറങ്ങുന്ന ഈ കഥാകാരന്റെ കൃതികളിൽ പ്രണയവും രതിയും വിരഹവും മരണവും ഭ്രാന്തുമൊക്കെ ഇഴപിരിക്കാനാവാത്ത മട്ടിൽ കൂട്ടിക്കലർന്നുകിടക്കുന്നു. സ്വന്തം നാട്ടിന്പുറത്തുനിന്നു തുടങ്ങി അജ്ഞാതമായ ദേശങ്ങളിലേക്ക് പടർന്നുകിടക്കുന്നവയാണ് ഈ എഴുത്തുകാരന്റെ കഥകളും കഥാപാത്രങ്ങളും.
മൂന്നുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 2002-ൽ ‘സിനിമയുടെ ഇടങ്ങൾ’ എന്ന കൃതിക്ക് മികച്ച സിനിമാ പുസ്തകത്തിനുള്ള സംസ്ഥാന അവാർഡും 2014-ൽ പദ്മപ്രഭ സാഹിത്യ പുരസ്കാരവും ലഭിച്ചു.
‘ആത്മാവിനു ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ’, ‘കണ്ണാടിക്കടൽ’, ‘കാമമോഹിതം’, ‘ലൈബ്രേറിയൻ’ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ
ചലച്ചിത്രരംഗത്ത് സംഭാഷണം, തിരക്കഥ രചന എന്നിവ നിർവഹിച്ചിട്ടുണ്ട്. ‘മറ്റൊരാൾ’, ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’, ‘ഓർമ്മ മാത്രം’ എന്നിവ പ്രധാന ചിത്രങ്ങളാണ്. ‘പരൽമീൻ നീന്തുന്ന പാടം’ എന്നതാണ് ആത്മകഥ.