Cheruvayal Raman is a farmer and storyteller from Kammana village in north
Wayanad. He is fondly known as Ramettan, and was born on 6 June, 1952, to
humble parents belonging to the indigenous Kurichiya tribe in Wayanad. For
close to four decades, he has led a lone battle to preserve age-old traditional
cultivation methods prevalent in his tribe. With a majority of the country’s
indigenous rice varieties being lost through the Green Revolution, he has made
it his life’s mission to preserve the remaining 47 rice varieties utilising organic
manure, without disturbing the soil composition. He upholds the legacy of
traditional Kurichiya and Kuruma communities as a full-time paddy farmer. 
Ramettan also conducts studies on soil and water, as well as on paddy seeds,
their growth patterns and preservation techniques.

Ramettan is a recipient of many awards, including the Green Award in 2012,
instituted by the Kerala Biodiversity Board. He was also felicitated with the
Genome Saviour Award 2016, instituted by the Protection of Plant Varieties and
Farmers’ Rights Authority of India, for his lifetime efforts in the conservation
of traditional rice varieties. In 2017, the alumni of Guruvayoorappan College
honoured him with the Abhilash Memorial Award. The story of his gene bank
has been presented at many national and international seminars, including the
international symposium on Ethnobiology and Ethnoecology held at Belém,
Brazil, in 2018. He also received the PK Kalan Award for the year 2022.


ചെറുവയൽ രാമൻ

പൈതൃക സംരക്ഷകൻ. വയനാടൻ പാടങ്ങളിൽ പാരമ്പര്യമായി കൃഷിചെയ്തിരുന്ന നൂറ്റിമുപ്പതോളം നാടൻ നെൽവിത്തിനങ്ങളിൽ മിക്കവാറുമെല്ലാം ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. കൃത്രിമവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ, മണ്ണിന്റെ ജീവൻ നഷ്ടപ്പെടുത്താതെ, സ്വാഭാവികരീതിയിൽ കൃഷി ചെയ്തിരുന്ന ആ പരമ്പരാഗതനെൽവിത്തുകളിൽ അവശേഷിക്കുന്നവയെ കണ്ടെത്തി സംരക്ഷിക്കുക എന്ന നിശബ്ദവും എന്നാൽ ധീരവുമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകനാണ്  ചെറുവയൽ രാമൻ എന്ന രാമേട്ടൻ. ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തിൽപ്പെട്ട ഇദ്ദേഹം വയനാട്ടിലെ മാനന്തവാടിക്കടുത്ത്  കമ്മനയിലാണ്  ജനിച്ചതും വളർന്നതും.   

 മുഖ്യാഹാരമായ അരിക്കുവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരികയും നിലവിലുള്ള നെൽപ്പാടങ്ങൾ കൂടി മണ്ണിട്ടുമൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വന്തം നില മറക്കുന്ന മലയാളിയോട് രാമേട്ടൻ സംവദിക്കുന്നത്. പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ എന്ന നിലയിലാണ് നമ്മുടെ റിസർച്ച് ഫൗണ്ടേഷനുകളും സസ്യശാസ്ത്ര കൃഷിശാസ്ത്ര വകുപ്പുകളും രാമേട്ടനെ അവതരിപ്പിക്കാറുള്ളത്. നെല്ലിന്റെ വെറുമൊരു ആരാധകനല്ല ഇദ്ദേഹം. രാമേട്ടന്റെ നെല്ലറിവുകൾ ഒരു കാർഷികസംസ്കാരത്തിന്റെ സത്തയും ചൈതന്യവും
ഉൾക്കൊണ്ടതാണ്. കൃഷിയെക്കുറിച്ച്, കാർഷികജീവിതത്തെക്കുറിച്ച്
പ്രകൃതിയും അതിലെ സകല ജീവജാലങ്ങളും തമ്മിലുള്ള സംലയനത്തെക്കുറിച്ച് വിവേകപൂർവവും സമഗ്രവുമായ ദർശനമാണ് രാമേട്ടന്റേത്. നിലവിലുള്ള കാർഷികപ്രതിസന്ധിയെ മറികടക്കാൻ പാരമ്പര്യ കൃഷിരീതികളും ജൈവകൃഷിയും പര്യാപ്തമാണെന്ന സന്ദേശമാണ് രാമേട്ടന്റെ ജീവിതവും പ്രവർത്തനവും പകർന്നു തരുന്നത്. 

 ലാഭേച്ഛ ഇല്ലാത്തതാണ് രാമേട്ടന്റെ നെൽകൃഷി. എന്നിട്ടും നാല്പത്തിയേഴോളം  വരുന്ന പൈതൃക നെൽവിത്തുകൾ വിതച്ച് പരിപാലിച്ച് വളർത്തിയെടുക്കുക എന്ന ശ്രമകരവും ഭാരിച്ചതുമായ  പ്രവർത്തനത്തിൽ വ്യാപൃതനാണ് അദ്ദേഹം.  

  1952 ജൂൺ ആറിന് ജനിച്ചു. കമ്മന നവോദയ എൽ പി സ്‌കൂളിൽ അഞ്ചാം ക്ലാസ്  വരെ പഠിച്ചു. പിന്നീട് സ്‌കൂൾ പഠനം തുടരാൻ കഴിഞ്ഞില്ല. ചെറുപ്പത്തിലേ തന്നെ കാർഷികവൃത്തിയിൽ ആകൃഷ്ടാനാവുകയും മുഴുവൻ സമയ കര്ഷകനാവുകയും ചെയ്യുന്നു. 1969 – ൽ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു. തുടർന്നിങ്ങോട്ട്   കർഷകനായും പരിസ്ഥിതിപ്രവർത്തകനായും  പാരമ്പര്യനെൽ വിത്തുകളുടെ സംരക്ഷകനായും ജീവിക്കുന്നു.  നിരവധി പരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
             
2011 -ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ  കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ചെറു വയൽ രാമനാണ്. 2018 – ൽ ബ്രസീലിൽ വച്ചുനടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിലും പങ്കെടുത്തു.

 2016 – ലെ കേന്ദ്ര ഗവണ്മെന്റിന്റെ ജനിതക സംരക്ഷണ പുരസ്‌കാരം ,
 2016 -ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്,  2017 -ലെ സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥിയായ അഭിലാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം,2022 -ൽ പി കെ കാളൻ അവാർഡ്, രൈക്വ -ഋഷി പുരസ്‌കാരം എന്നിവയും ചെറുവയല്‍ രാമേട്ടനെ തേടിയെത്തി.