C. Manikandan, more popularly known by his social media name Manikuttan
Paniyan, is a native of Thonichal village in Mananathavady in Wayanad.

The first person from the Paniya tribal community to graduate with a Master’s
in Business Administration, Manikuttan came into the limelight last year when
he declined the seat offered by the Bharatiya Janata Party (BJP) to contest the
Kerala Assembly Polls as a candidate from Mananthavady. Quoting Ambedkar,
Manikuttan had attested to his ideals of upholding the cause of his community
and the people.

Manikuttan is actively involved in issues related to the tribal community in the
district and is also vocal about many partisan policies which stand against them.
He presently works as a teaching assistant at Kerala Veterinary and Animal
Sciences University.

മണിക്കുട്ടൻ പണിയൻ

പണിയ സമുദായാത്തിൽ നിന്നുള്ള ആദ്യ എംബിഎ ബിരുദധാരിയാണ് സി. മണികണ്ഠൻ. സമൂഹ മാധ്യമങ്ങളിൽ ‘മണിക്കുട്ടൻ ‘ എന്നറിയപ്പെടുന്ന സി.മണികണ്ഠൻ വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള തോണിച്ചാൽ
സ്വദേശിയാണ്.

താനുൾപ്പെടുന്ന ദളിത് വിഭാഗം നേരിടുന്ന അവഗണനക്കെതിരായി
നിരന്തരം പ്രതിഷേധങ്ങളുയർത്തുന്നതാണ് സി മണികണ്ഠന്റെ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ കുറിപ്പുകളും.

മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിത്വം തള്ളിയാണ്
മണിക്കുട്ടന്‍ പണിയന്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ‘ഞാനെന്റെ
ജനതയെ ഒറ്റു കൊടുക്കി ‘ ല്ലെന്ന അംബേദ്കറിന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞതോടെ സമുദായത്തിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയത്തോട് താല്‍പര്യമുണ്ടെന്നും മണിക്കുട്ടന്‍ സൂചിപ്പിച്ചിരുന്നു. ജില്ലയിലെ ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന മണിക്കുട്ടൻ, അവർക്കെതിരെ നിലകൊള്ളുന്ന പല രാഷ്ട്രീയ നയങ്ങളെക്കുറിച്ചും വാചാലനാണ്. നിലവിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ടീച്ചിംഗ് അസിസ്റ്റന്റായി സേവനമനുഷ്ടിക്കുന്നു