Abin Joseph is a Malayalam-language short story writer from Kerala. His short story collection Kalliasseri Thesis is a recipient of many awards, including the Kerala Sahithya Akademi Geetha Hiranyan Endowment (2017) and Yuva Puraskar (2020) by Sahitya Akademi.

Born on October 26, 1990, at Keezhpally near Iritty, Kannur district, Joseph graduated from Mahatma Gandhi College, Iritty, with a degree in physics, and then earned a postgraduate degree in journalism from Don Bosco Arts & Science College, Kannur. He has worked as sub editor for Mathrubhumi periodicals and has published articles in Manorama, Asianet, and Indian Express online portals.

Being from a place that witnessed migration and has deep political roots, his stories carry satirical takes on revolution, and issues of caste, and the themes of migration and belonging, female identity and liberation. The story, “Kalliasseri Thesis” was inspired by his stay at Anchampeedika near Kalliasseri in Kannur. Also popular among his stories are “Sahayatrika”, “Prathinayakan”, “Pelayakkurish Satyam” and “Arival Chuttika Nakshatram”. He has won the
Uroob Award, Kannur University Story Award, Rajalakshmi Story Award and the Akam Magazine Award.

അബിൻ ജോസഫ്

മലയാളത്തിലെ പുതു തലമുറയിലെ ശ്രദ്ധേയനായ യുവ എഴുത്തുകാനാണ്അ ബിൻ ജോസഫ്. ആദ്യ കഥാസമാഹാരമായ ‘കല്യാശ്ശേരി തീസിസ്സി ‘ ന് 2017-ൽ കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റും 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാറും ലഭിച്ചു.

1990 ഒക്ടോബർ 26ന് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള കീഴ്പ്പള്ളിയിൽ ജനിച്ച അബിൻ ഇരിട്ടി എം ജി കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും കണ്ണൂർ ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന്ജേ ർണലിസത്തിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കി.മാതൃഭൂമി ആനുകാലികങ്ങളിൽ സബ്എഡിറ്റർ ആയി പ്രവർത്തിച്ച ശേഷം സിനിമാ മേഖലയിലെത്തി.

അനേകം കുടിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതും ആഴത്തിലുള്ള രാഷ്ട്രീയചരിത്രം പേറുന്നതുമായ കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള കീഴ്പ്പള്ളി എന്ന പ്രദേശത്തിന്റെ പ്രതിനിധി എന്നനിലയിൽ അബിന്റെ കഥകളിൽ ആക്ഷേപഹാസ്യപരമായി വിപ്ലവമെന്ന ആശയം ചർച്ച ചെയ്യപ്പെടാറുള്ളതായി കാണാം. ജാതീയമായ പ്രശ്നങ്ങൾ, കുടിയേറ്റം, സ്ത്രീസ്വത്വം, വിമോചനം എന്നീ ആശയങ്ങളും അബിൻ ജോസഫിന്റെ കഥകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.കണ്ണൂരിലെ കല്ല്യാശ്ശേരിക്കടുത്തുള്ള
അഞ്ചാംപീടികയിലെ അബിന്റെ വാസമാണ് ‘കല്യാശ്ശേരി തീസിസ് ’ എന്ന കഥയെഴുതാനുള്ള പ്രേരണ.‘പ്രതിനായകൻ’,‘സഹയാത്രിക’,പെലയക്കുരിശ്
സത്യം ’,‘അരിവാൾ ചുറ്റിക നക്ഷത്രം’ തുടങ്ങിയവ ശ്രദ്ധേയമായ രചനകളാണ്. ഉറൂബ് പുരസ്കാരം, കണ്ണൂർ യൂണിവേഴ്സിറ്റി കഥാപുരസ്കാരം, രാജലക്ഷ്മി കഥാപുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.