പുസ്തകങ്ങൾ വേണ്ടാതാവുകയില്ല   

      “പ്രിന്റ് മീഡിയയെ സോഷ്യൽ മീഡിയ ഇല്ലാതാക്കിക്കളഞ്ഞുവെന്ന്  വിശ്വസിക്കാൻ കഴിയില്ല. കൊറോണക്കാലത്തുപോലും അടച്ചിട്ട മുറികളിൽ നിന്ന് കൂടുതൽ പേർ അവരുടെ ഏകാന്തതയെ മറികടക്കാൻ അന്വേഷിച്ചുചെന്നത് പുസ്തകങ്ങളെയായിരുന്നുവെന്ന് കണക്കുകൾ പറയുന്നു”: എഴുത്തുകാരൻ പി കെ പാറക്കടവ്  വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായ ‘വയനാടൻ കോലായ’യിൽ സംസാരിക്കുന്നു. വേദിയിൽ ജിത്തു തമ്പുരാൻ, ഷീമ മഞ്ചാൻ, സ്റ്റെല്ല മാത്യു, ആലീസ് ജോസഫ്, അനീസ് മാനന്തവാടി, പ്രതീഷ് താന്നിയാട്, ദാമോദരൻ ചീക്കല്ലൂർ, ആയിഷ മാനന്തവാടി എന്നിവർ.

” എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ലോകത്തെല്ലായിടത്തുമുണ്ട്. ഇന്ത്യയിലിലുമുണ്ട്. എതിരാളിയെ, സ്ത്രീയെയൊക്കെ അകറ്റി നിർത്തുന്ന താലിബനുകൾ എന്നും മനുഷ്യവിരുദ്ധതയുടെ മുഖമാണ് കാണിച്ചിട്ടുള്ളത്.”  പി കെ പാറക്കടവ് പറഞ്ഞു. : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായ വയനാടൻ കോലായ -പി കെ പാറക്കടവിനൊപ്പം (സാഹിത്യവർത്തമാനം) എന്ന സംവാദപരിപാടിയിൽ നിന്ന്.

എല്ലാവരും എഴുതട്ടെ, നൂറു പൂക്കൾ വിരിയട്ടെ.

പി കെ പാറക്കടവ്, വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ വയനാടൻ എഴുത്തുകാരുമായി സംഭാഷണത്തിൽ. ജിത്തു തമ്പുരാൻ, ഷീമ മഞ്ചാൻ, സ്റ്റെല്ല മാത്യു, ആലീസ് ജോസഫ്,  പ്രതീഷ് താന്നിയാട്, ആയിഷ മാനന്തവാടി എന്നിവർ സമീപം.

PK Parakkadavu in literary conversation with writers Jithu Thampuran, Sheema Manjan, Stella Mathew, Alice Joseph, Anees Manathavadi, Pradeesh Thanniyad, Damodaran Cheekkallore and Ayisha Manathavady during the Wayand Literature Festival.

PK Parakkadavu, the recipient of the Kerala Sahithya Akademi Award in the year  2016, and other panellists participating in the literacy conversation, Wayanadan Kolaaya, at the Wayanad Literature Festival.