Sagar

Sagar

Investigative journalist, story teller, truth-seeker.

Sagar is a staff writer at The Caravan magazine, specializing in longform narrative stories on politics, religion, caste, and communities. Based in Bihar, he reports from the hinterlands of central, northern, and eastern India.

His investigative work has gained significant recognition. In 2019, his story on the intergovernmental aircraft deal between India and France was submitted as evidence in a public interest litigation. Another piece, detailing how executive courts in Assam were rendering undocumented lower-caste Hindus and Muslims stateless, was extensively cited in a research paper published by Melbourne Law School.

During COVID, the Reuters institute selected his story as one of the best articles from India. Sagar has delivered talks on the intersections of caste, society, and politics at both national and international forums.

Sagar is the recipient of the prestigious Asia Journalism Fellowship (2023) from the National University of Singapore and the Chevening South Asia Journalism Fellowship (2024) from Westminster University in London. He has been honored with the Red Ink Journalism Awards in 2019 and 2020 and was a finalist in 2021.

സാ​ഗർ

അന്വേഷണാത്മക പത്രപ്രവർത്തൻ, എഴുത്തുകാരൻ, സത്യാന്വേഷി. 

ദി കാരവൻ മാഗസീനിന്റെ സ്റ്റാഫ് റിപ്പോർട്ടറായ സാഗർ ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവർത്തകരിൽ ഒരാളാണ്. ബിഹാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാ​ഗർ രാജ്യത്തിന്റെ മധ്യ, വടക്ക്, കിഴക്കൻ മേഖലകളിലെ രാഷ്ട്രീയ, മത-ജാതി വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പത്രപ്രവർത്തകനാണ്. 2019-ൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വിവാദമായ വിമാന ഇടപാടിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ പൊതു താത്പര്യ ഹർജിയിൽ തെളിവായി സമർപ്പിക്കപ്പെട്ടിരുന്നു. അസമിലെ എക്സിക്യൂട്ടിവ് കോടതികളുടെ ഇടപെടലിലൂടെ കീഴ്ജാതിക്കാരായ ഹിന്ദുക്കളും മുസ്ലീങ്ങളും എങ്ങനെയാണ് പൗരത്വത്തിന് വെളിയിലാകുന്നതെന്ന് വിശദമാക്കുന്ന മറ്റൊരു റിപ്പോർട്ട് മെൽബൺ ലോ സ്കൂൾ പ്രസിദ്ധീകരിച്ച ​ഗവേഷണ പ്രബന്ധത്തിൽ വിശദമായി ഉദ്ധരിച്ചിട്ടുണ്ട്. 

കോവിഡ് കാലത്തെ അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകൾ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച റിപ്പോർട്ടായി റോയിട്ടേഴ്സ് തിരഞ്ഞെടുത്തിരുന്നു. നിരവധി ദേശീയ അന്തർദേശീയ വേദികളിൽ ജാതി, രാഷ്ട്രീയം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 

സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഏഷ്യാ ജേണലിസം ഫെല്ലോഷിപ്പ് (2023), ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ചെവനിംഗ് സൗത്ത് ഏഷ്യ ജേണലിസം ഫെലോഷിപ്പ് (2024) എന്നിവ സാഗർ നേടിയിട്ടുണ്ട്. 2019, 2020 വർഷങ്ങളിൽ റെഡ്  ഇങ്ക് ജേണലിസം അവാർഡിന് അർഹനായ അദ്ദേഹം 2021 ൽ ഫൈനലിസ്റ്റുമായിരുന്നു.