Pooja Prasanna

Pooja Prasanna

Editorial head, Reporter, Anchor.

Pooja Prasanna is the Editorial Head for Reporting at The News Minute, specializing in politics and social justice. With nearly 15 years of experience across broadcast, digital, and print media, she has extensively covered major news events across South India. Pooja anchors ‘Let Me Explain’, a flagship show on The News Minute that offers detailed, unbiased explainers on key news trends from the southern states, providing a 360-degree perspective on significant developments. She also co-hosts and contributes to ‘The South Central’ Podcast, bringing insightful analysis and in-depth discussions on news and issues from the region.

In her role at The News Minute, Pooja manages the reporting section and frequently travels across South India for impactful ground reporting. Before joining The News Minute, she spent several years reporting from South India for national television news networks.

പൂജ പ്രസന്ന

എഡിറ്റോറിയൽ ഹെഡ്, റിപ്പോർട്ടർ, അവതാരക.

ഇന്ത്യയിലെ പ്രമുഖരായ മാദ്ധ്യമപ്രവർത്തകരിൽ ഒരാളും ‘ദി ന്യൂസ് മിനിറ്റ്’ എന്ന മാദ്ധ്യമസ്ഥാപനത്തിലെ റിപ്പോർട്ടിങ്ങ് വിഭാഗത്തിന്റെ എഡിറ്റോറിയൽ നേതൃത്വം വഹിക്കുന്ന വ്യക്തിയുമാണ് പൂജ പ്രസന്ന.  തെക്കേ ഇന്ത്യയിൽ നിന്നുള്ള വാർത്തകളേയും സംഭവങ്ങളേയും അവ അർഹിക്കുന്ന രീതിയിൽ ദേശീയതലത്തിൽ ചർച്ചയാക്കുന്നതിന് നിരന്തരം ശ്രമിക്കുന്ന മാദ്ധ്യമപ്രവർത്തകരിൽ ഒരാളാണ്.  

രാഷ്ട്രീയവും സാമൂഹ്യ നീതിയുമാണ് പൂജ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. ടെലിവിഷൻ, ഡിജിറ്റർ, പ്രിന്റ് മാദ്ധ്യമങ്ങളിൽ പതിനഞ്ച് വർഷത്തോളം പ്രവർത്തിച്ച ഇവർ, തെക്കേ ഇന്ത്യയിലെ പ്രധാന സംഭവങ്ങളിൽ പലതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദി ന്യൂസ്മിനിറ്റിന്റെ ഫ്ലാഗ്ഷിപ്പ് ഷോ ‘ലെറ്റ് മീ എക്സ്പ്ലെയിൻ’ അവതിപ്പിക്കുന്നത്  പൂജ പ്രസന്നയാണ്. തെക്കൻ സംസ്ഥാനങ്ങളിലെ പ്രധാന വാർത്തകളെ അതിന്റെ എല്ലാ വശവും വിശദീകരിച്ച് നിഷ്പക്ഷമായ വിശകലനം നടത്തുന്ന  പരിപാടിയാണ് ലെറ്റ് മീ എക്സ്പ്ലെയിൻ. ഇതുകൂടാതെ തെക്കേ ഇന്ത്യയിലെ പ്രധാന സംഭവങ്ങളെ ആസ്പദമാക്കി ആരുംഭിച്ച ‘ദി സൗത്ത് സെൻട്രൽ’ എന്ന ചർച്ചയുടെ സഹ അവതാരകയുമാണ് പൂജ.

ദി ന്യൂസ് മിനിറ്റിലെ ജോലിയുടെ ഭാഗമായി റിപ്പോർട്ടിങ്ങ് വിഭാഗം നയിക്കുന്നതിനോടൊപ്പം, ഗ്രൗണ്ട് റിപ്പോർട്ടിങ്ങിനായി ധാരാളം യാത്രകളും പൂജ നടത്താറുണ്ട്. ദി ന്യൂസ് മിനിറ്റിൽ ചേരുന്നതിനു മുമ്പ് ടെലിവിഷൻ മീഡിയയിൽ ദീർഘകാലം റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.