P. C. Musthafa

P.C. Musthafa

Entrepreneur, innovator, visionary.

P.C. Musthafa is an inspiring Indian entrepreneur and the founder of ‘iD Fresh Food’, a company renowned for its ready-to-cook fresh food products, including idli and dosa batter. His remarkable journey to becoming a successful business leader exemplifies resilience and determination.

Born in a small village in Wayanad, Kerala, Musthafa demonstrated a passion for learning from an early age. He earned a degree in Computer Engineering from the National Institute of Technology (NIT) Calicut, followed by an MBA from IIM Bangalore.

In 2005, Musthafa co-founded iD Fresh Food with a vision to provide fresh and preservative-free food products. Starting with limited resources, the company quickly grew to become one of India’s leading brands in the fresh food segment. His commitment to quality and innovation has made iD Fresh Food a household name across the country.

In addition to his entrepreneurial success, Musthafa is dedicated to social causes, actively supporting education and employment opportunities in underprivileged communities. His journey from a determined student to a successful entrepreneur serves as a testament to his hard work, vision, and unwavering commitment to making a positive impact. 

പി. സി. മുസ്തഫ

യുവസംരംഭകൻ, ഭാവനാശാലി, മനുഷ്യസ്‌നേഹി.  

രാജ്യാന്തരപ്രശസ്തനായ  യുവസംരംഭകനും ഐഡി ഫ്രെഷ് ഫുഡ് എന്ന കമ്പനിയുടെ സ്ഥാപകനുമാണ് പി. സി. മുസ്തഫ. ഇഡ്ലി, ദോശ എന്നിവയടക്കം വിവിധ പലഹാരങ്ങൾ  മിനിറ്റുകൾക്കകം പാകം ചെയ്തെടുക്കാവുന്ന ‘റെഡി-ടു-കുക്ക്’ ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട ബ്രാണ്ടാണ് ഐഡി ഫ്രെഷ്. 

വയനാട്ടിലെ ഒരു ചെറുഗ്രാമത്തിൽ ജനിച്ച മുസ്തഫ,  സ്‌കൂൾപഠനത്തിനുശേഷം കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം നേടി.  തുടർന്ന് ബാംഗ്ലൂർ ഐ. ഐ. എമ്മിൽ നിന്ന് എം. ബി. എ. കരസ്ഥമാക്കി. പ്രിസർവേറ്റീവുകൾ ഉപയോഗിക്കാത്ത, ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്കു നൽകുക എന്ന ലക്ഷ്യത്തോടെയാണ്  2005-ൽ  ഐഡി ഫ്രെഷ് ഫുഡ് എന്ന സ്ഥാപനം ആരംഭിച്ചത്. എളിയ തോതിൽ ആരംഭിച്ച കമ്പനി താമസിയാതെ ഫ്രഷ് ഫുഡ് മേഖലയിൽ  ഇന്ത്യയിലെതന്നെ  മുൻനിര ബ്രാൻഡുകളിലൊന്നായി വികസിച്ചു. 

സംരംഭകനെന്ന മികച്ച നേട്ടങ്ങൾ കൊയ്തെടുക്കുമ്പോഴും   സാമൂഹികമേഖലയിലും പി. സി. മുസ്തഫ സജീവമായി പ്രവർത്തിച്ചുവരുണ്ട്. നിരാലംബരായവർക്ക് വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും വലിയ പിന്തുണയാണ് അദ്ദേഹം നൽകിവരുന്നത്. ഒരു സാധാരണ വിദ്യാർത്ഥിയിൽ നിന്ന് വലിയ സംരംഭകനിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്ര കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രചോദനാത്മക കഥയാണ്.