Mukthar Udarampoyil

Mukhtar Udarampoyil

Artist, writer, journalist.

Mukhtar Udramapoyil is an artist and storyteller known for his unique style that combines painting and writing. His bold, colorful artwork often tells stories, and his writing feels like vivid pictures. Mukhtar’s talent for blending these two forms has earned him recognition in both fields. His works are paintings filled with stories. He is a writer who brings the language, culture, and experiences of Eastern Eranadu into literature. All his stories feel like paintings. Mukhtar stands out for his unique skill in painting stories and writing pictures.

His illustrations appear in publications like Chandrika Weekly, Madhyamam, and Mathrubhumi Books. His short story collection Kallaraman, published by Kozhikode Olive Publications, is well-known and widely appreciated.

Mukhtar comes from Kalikavu in Malappuram and trained in fine arts at Universal Arts, Kozhikode. He is part of Varakkoottam, a group of artists in Malappuram, and has taken part in many art camps and exhibitions, including those by the Lalitha Kala Akademi. He has worked as a Feature Coordinator at Varthamanam newspaper and as an artist at Qurtuba International School in Riyadh. Now, he is a Sub-Editor at Chandrika Daily. 

മുഖ്താർ ഉദരംപൊയിൽ

ചിത്രകാരൻ, കഥാകൃത്ത്, പത്രപ്രവർത്തകൻ.

വ്യത്യസ്തമായ ശൈലിയും രചനാരീതിയും കൊണ്ട് ചിത്രകലയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരനും എഴുത്തുകാരനുമാണ് മുക്താർ ഉദരംപൊയിൽ. വിവിധ ആനുകാലികങ്ങളിൽ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. കടുത്ത നിറങ്ങളുടെ ധാരാളിത്തത്തിൽ നിഗൂഢതയുടെ സൗന്ദര്യം നിറയുന്ന ചിത്രങ്ങളാണ് പലതും. കഥകൾ നിറയുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. 

കിഴക്കൻ ഏറനാടിന്റെ ഭാഷയും സംസ്‌കാരവും അനുഭവലോകവും സാഹിത്യത്തിലേക്ക് വരച്ചുചേർത്ത എഴുത്തുകാരനാണ്. കഥകൾ മുഴുവൻ ചിത്രങ്ങളാണ്. കഥ വരയ്ക്കുകയും ചിത്രം എഴുതുകയും ചെയ്യുന്ന രചനാകൗശലമാണ് മുഖ്താറിനെ ശ്രദ്ധേയനാക്കുന്നത്.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വരച്ച ഇല്ലസ്‌ട്രേഷനുകൾ ശ്രദ്ധേയമാണ്. മാധ്യമം അടക്കം വിവിധ ആനുകാലികങ്ങളിലും മാതൃഭൂമി ബുക്‌സ്, ഒലിവ് പബ്ലിക്കേഷൻ തുടങ്ങി വിവിധ പ്രസാധകർക്കുവേണ്ടിയും വരക്കുന്നു. ‘കള്ളരാമൻ’ എന്ന പേരിൽ കോഴിക്കോട് ഒലിവ് പബ്ലിക്കേഷൻ പുറത്തിറക്കിയ മുഖ്താറിന്റെ കഥാസമാഹാരം ചർച്ചചെയ്യപ്പെട്ട പുസ്തകമാണ്. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയാണ്. കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലാ പരിശീലനം നേടി.

മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ചിത്രകാരൻമാരുടെ കൂട്ടായ്മയായ വരക്കൂട്ടം അംഗമാണ്. ലളിതകലാ അക്കാദമിയുടേത് ഉൾപ്പെടെ ധാരാളം ക്യാമ്പുകളിലും പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വർത്തമാനം പത്രത്തിൽ ഫീച്ചർ കോഡിനേറ്ററായി ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദിൽ ഖുർത്തുബ ഇന്റർനാഷണൽ സ്‌കൂളിൽ ആർട്ടിസ്റ്റായും ജോലി ചെയ്തിരുന്നു. ഇപ്പോൾ ചന്ദ്രിക ദിനപ്പത്രത്തിൽ സബ് എഡിറ്ററാണ്.