Josy Joseph
Investigative journalist, author, trailblazer.
Josy Joseph is a renowned investigative journalist and author, known for his hard-hitting stories on political and corporate corruption in India. Known for his fearless reporting, Josy’s groundbreaking work on issues related to national security, defense procurement, and systemic corruption has uncovered some of India’s most significant scandals.
His debut book, ‘A Feast of Vultures: The Hidden Business of Democracy in India’, won the 2017 Crossword Award for Best Non-Fiction, earning acclaim for its incisive exploration of corruption and the interplay of business and politics in India.
In 2021, Josy Joseph published his latest book, ‘The Silent Coup: A History of India’s Deep State’, which delves into how India’s intelligence agencies, military, and police forces have operated with considerable autonomy and power, sometimes undermining democratic governance.
He has received prestigious awards, including the Prem Bhatia Award for ‘India’s Best Political Reporter’ (2010) and the Ramnath Goenka Award for ‘Journalist of the Year’ (2013). Known for exposing major scandals like the Mumbai Adarsh Housing scam and the 2010 Commonwealth Games scam, his investigative stories have significantly shaped India’s social and political discourse.
He is the founder of Confluence Media, an innovative investigative journalism platform that transcends traditional media formats. Before founding Confluence Media, Josy served as the National Security Editor at The Hindu until 2018. His career spans roles at leading publications, including The Times of India, where he served as Editor, Special Projects, and Daily News and Analysis (DNA), where he was an Associate Editor.
ജോസി ജോസഫ്
അന്വേഷണാത്മക പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ഗ്രന്ഥകാരൻ.
ഇന്ത്യയിലെ പ്രശസ്ത അന്വേഷണാത്മക പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ജോസി ജോസഫ്. ഇന്ത്യയിലെ രാഷ്ട്രീയ, കോർപ്പറേറ്റ് അഴിമതികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ദേശീയ സുരക്ഷ, പ്രതിരോധമേഖലയിലെ ഇടപാടുകൾ, വ്യവസ്ഥാപിതമായി നടക്കുന്ന അഴിമതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർഭയമായി റിപ്പോർട്ട് ചെയ്ത ജോസി, ദ ടൈംസ് ഓഫ് ഇന്ത്യ, ഡിഎൻഎ, ദി ഏഷ്യൻ ഏജ് , ദി ഹിന്ദു തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വ്യവസായ ലോകവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ ധീരമായി വെളിച്ചത്തു കൊണ്ടുവന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘എ ഫീസ്റ്റ് ഓഫ് വൾചേർസ്: ദ ഹിഡൻ ബിസിനസ് ഓഫ് ഡെമോക്രസി ഇൻ ഇന്ത്യ’ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അഴിമതി എങ്ങനെയാണ് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെന്നും ഇന്ത്യയിലെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതെന്നും ഈ പുസ്തകം അനാവരണം ചെയ്യുന്നു. 2021-ൽ, ജോസി ജോസഫ് തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദി സൈലന്റ് കൂപ്, എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ, സൈന്യം, പോലീസ് എന്നിവർ സ്വന്തം ഇഷ്ടത്തിന് പ്രവർത്തിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ ജോസി പരിശോധിക്കുന്നു.
രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം അവാർഡ്, മികച്ച രാഷ്ട്രീയ റിപ്പോർട്ടിംഗിനുള്ള പ്രേം ഭാട്ടിയ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാര്ങ്ങൾ ജോസി ജോസഫ് നേടിയിട്ടുണ്ട്. ഇന്ത്യയിൽ അന്വേഷണാത്മക പത്രപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി കോൺഫ്ലുവൻസ് മീഡിയ എന്ന പ്ലാറ്റ്ഫോമും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.