Ambikasuthan Mangad

Ambikasuthan Mangad

Short story writer, Novelist, Environmental Activist

Born in Bara village in Kasaragod district. Ambikasuthan Mangad has received thirty-five awards including Abu Dhabi Shakti, Malayattoor Prize, V.P. Sivakumar Keli, Deshabhimani Katha Puraskar, O.V. Vijayan Award, Padmarajan Award and Oda-kkuzhal Award.

He also received Kerala Government ‘s Television Award for Best Short Story ‘Commercial Break’ in 2002. Ambikasuthan is also credited with the screenplay for the film ‘Kayyoppu’. Acted as the Editor of the first Malayalam campus novel: Jevithinnte Upama’ and ‘Ponjaar’: first vernacular dictionary in Malayalam language. He also edited , ‘Theyyam-stories’ and ‘Environmental -stories’ in Malayalam.
Ambikasuthan Mangad has twenty-six short story collections , from ‘Sadharana Veshangal’ to ‘Mazhavillum Churalvadiyum’. ‘Kunnukal- Puzhal’, ‘Anathaara’ and ‘Praana-vayu’ are environmental story collections. ‘Marakappilile Theyyangal’, ‘Enmakaje’, ‘Maakam Enna Pen-theyam’, ‘Poothamma’s Children’ and ‘Allohalan’ are his novels.
His stories have been translated into various Indian languages and English.
In 2015, he received the Prof. Sivaprasad Foundation Award for the best college teacher in Kerala. Ambikasuthan Mangad was a faculty in the department of Malayalam at Nehru College, Kanhangad.

അംബികാസുതൻ മാങ്ങാട്

കഥാകൃത്ത്, നോവലിസ്റ്റ്, പരിസ്ഥിതി പ്രവർത്തകൻ

കാസർകോഡ് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനനം. അബുദാബി ശക്തി, മലയാറ്റൂർ പ്രൈസ്, വി.പി. ശിവകുമാർ കേളി, ദേശാഭിമാനി കഥാപുരസ്ക്‌കാരം, ഒ.വി വിജയൻ പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ് തുടങ്ങി മുപ്പത്തിയഞ്ച് അവാർഡുകൾ ലഭിച്ചു. ‘കൊമേഷ്യൽ ബ്രെയ്ക്കി’ന് മികച്ച ചെറുക ഥയ്ക്കുള്ള കേരള സർക്കാരിൻ്റെ ടെലിവിഷൻ അവാർഡ് 2002-ൽ. ‘കയ്യൊപ്പി’ൻ്റെ തിരക്കഥ രചിച്ചു. ജീവിതത്തിൻ്റെ ഉപമയുടെയും (ആദ്യ കാമ്പസ് നോവൽ) പൊഞ്ഞാറിൻ്റെയും (ആദ്യ നാട്ടുഭാഷാ നിഘണ്ടു) മലയാളത്തിലെ പരിസ്ഥിതികഥകളുടെയും മലയാളത്തിലെ തെയ്യംകഥകളുടെയും എഡിറ്റർ. ‘സാധാരണവേഷങ്ങൾ’ തൊട്ട് മഴവില്ലും ‘ചൂരൽവടി’യും വരെ ഇരുപത്തിയാറ് ചെറുകഥാസമാഹാരങ്ങൾ. കുന്നുകൾ പുഴകൾ, ആനത്താര, പ്രാണവായു എന്നിവ പരിസ്ഥിതികഥാസമാഹാരങ്ങളാണ്. മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ, മാക്കം എന്ന പെൺതെയ്യം, പൂതമ്മയുടെ കുട്ടികൾ, അല്ലോഹലൻ എന്നിവ നോവലുകൾ. എൻമകജെ കന്നട, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കഥകൾ വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും മൊഴിമാറ്റിയിട്ടുണ്ട്.

നാലു നിരൂപണഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻഡോസൾഫാൻ: നിലവിളികൾ അവസാനിക്കുന്നില്ല അൻപതാമത്തെ പുസ്‌തകമാണ്. 2015-ൽ കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകനുള്ള പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു.
കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ മലയാളവിഭാഗം അധ്യാപകനായിരുന്നു.