ഇന്ത്യൻ സംസ്കാരം : ബഹുസ്വരതയുടെ പ്രതിസന്ധി  (How Diversity is in Crisis in Contemporary India)

ഇന്ത്യൻ സംസ്കാരം : ബഹുസ്വരതയുടെ പ്രതിസന്ധി

How Diversity is in Crisis in Contemporary India

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ഇന്ത്യൻ സംസ്കാരം : ബഹുസ്വരതയുടെ പ്രതിസന്ധി’ എന്ന വിഷയത്തിൽ സംസാരിക്കുന്ന കവിയും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ.

“ഇന്ത്യൻ സംസ്‍കാരത്തിൽ നിന്ന് അവർ ബുദ്ധമതത്തെ പുറത്താക്കി, ജൈനമതത്തെ പുറത്താക്കി.  ഇന്ത്യൻ തത്വചിന്തയിൽ നിന്ന് ചാർവാകരെ അവർ പുറത്താക്കി, സാംഖ്യചിന്തയെ പുറത്താക്കി. ഇങ്ങനെ വേദങ്ങളെ പല രീതിയിൽ  ചോദ്യം ചെയ്തിരുന്ന അനേകം ചിന്താരീതികൾ മുഴുവൻ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതാക്കി. വളരെ വിശാലമായിരുന്ന, അനേകം വ്യത്യസ്തതകൾ ഉൾക്കൊണ്ടിരുന്ന, അനേകം സ്വരങ്ങൾ നിലകൊണ്ടിരുന്ന ഒരു ഇന്ത്യൻ സമൂഹത്തെ വളരെ എക്‌സ്ക്ലൂസീവായ  ചില അംശങ്ങളെ മാത്രം ഉൾകൊള്ളുന്ന ഒരു സങ്കുചിതമായ മതമാക്കി മാറ്റുന്ന പ്രക്രിയയിലാണ്   സംഘങ്ങൾ ഏർപ്പെട്ടത്. “: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ സംസാരിക്കുന്ന കവി കെ. സച്ചിദാനന്ദൻ.

India has been a multilingual, culturally varied, religiously diverse, and traditionally pluralistic nation for millennia. Recent events have had a detrimental effect on India’s diversity and democratic face. K. Satchidanandan, a writer, participated in the Wayanad Literature Festival session on “How Diversity is in Crisis in Contemporary India.”

Watch The Full Program Here