സ്ത്രീ മനസ്സും മാറേണ്ടതുണ്ട്: ഷീലാ ടോമി
“ചങ്ങലക്കിട്ട ആന എപ്പോഴും ചങ്ങലയിൽ തന്നെ കിടക്കും എന്ന് പറയുന്നതുപോലെ, ചങ്ങല അഴിച്ചാലും ഒരു തരം അടിമത്വ മനോഭാവം സ്ത്രീകളുടെ മനസ്സിൽ നിന്ന് പൂർണമായിട്ടും മാറി പോയിട്ടില്ല. എല്ലാം സാക്രിഫൈസ് ചെയ്യണമെന്നൊരു ചിന്ത തന്നെയാണ് ഇപ്പോഴും സ്ത്രീകളുടെ മനസ്സിൽ ഉള്ളതെന്ന് തോന്നാറുണ്ട്” : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സക്കറിയയുമായുള്ള സംഭാഷണത്തിൽ എഴുത്തുകാരി ഷീല ടോമി.
“അതിവൈകാരികതയിൽ എപ്പോഴും കളവിന്റെ, കാപട്യത്തിന്റെ ഒരംശമുണ്ട്. കാരണം ഇല്ലാത്തതിനെ നമ്മൾ പെരുപ്പിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തിൽ ഈ വികാരവിക്ഷോഭം കൊണ്ട് യഥാർത്ഥജീവിതത്തിൽ പോലും ഒരു കാര്യവും ഇല്ല എന്നുള്ളത് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്” : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഷീല ടോമിയുമായുള്ള സംഭാഷണത്തിൽ എഴുത്തുകാരനായ പോൾ സക്കറിയ.
Writer Sheela Tomy in conversation with Paul Zacharia at the venue of Wayanad Literature Festival.