ഇതിഹാസങ്ങളുടെ തിരുശേഷിപ്പുകൾ : ഒരു സമകാലിക വായന

A Contemporary Reading of the Epics and their Relics

ചിന്തയുടെ തെളിനീർ 

വർഗീയതയ്ക്കും ഫാസിസത്തിനും നവബ്രാഹ്മണിക്കൽ ശക്തികളുടെ രാഷ്ട്രീയ ഇടപെടലുകൾക്കുമെതിരെ എല്ലാ കാലത്തും ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുകയും എക്കാലത്തും  രാഷ്ട്രീയശരികളുടെ  പക്ഷത്തു നിൽക്കുകയും ചെയ്യുന്ന പ്രഭാഷകനും ചിന്തകനുമായ  സുനിൽ പി ഇളയിടം വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ |WLF 2022 | 

 ഇതിഹാസങ്ങൾ  നമ്മുടെ പരിധിക്കുമപ്പുറത്താണ്!    

 “ഇതിഹാസങ്ങളെക്കുറിച്ച് എന്തു പറഞ്ഞാലും അത് അപൂർണ്ണമോ ഭാഗികമോ ആയിരിക്കും എന്നതാണ് ഇതിഹാസങ്ങളുടെ അടിസ്ഥാന പ്രകൃതം. ഏതു തരത്തിലുള്ള ക്രമപ്പെടുത്തലുകളെയും അന്തിമ വർഗ്ഗീകരണങ്ങളെയും അസാധ്യമാക്കാൻ പോന്നമട്ടിലുള്ള ഒരു ആന്തരികചലനശേഷി ഇതിഹാസങ്ങൾക്കുണ്ട്.” -സുനിൽ പി ഇളയിടം.

 ഭിന്നവഴികളുണ്ട്  ഇതിഹാസങ്ങൾക്ക് :  സുനിൽ പി ഇളയിടം 

“എം ടി യെപ്പോലെയും പികെ ബാലകൃഷ്ണനെപ്പോലെയുമുള്ള എണ്ണമറ്റ വലിയ എഴുത്തുകാരുടെ ഭാവനയ്ക്ക് പ്രചോദനകേന്ദ്രമായിട്ടായിരിക്കാം,  ഭക്തിയുടെ ആവിഷ്കാരസ്ഥാനമായിട്ടാവാം, തത്വവിചാരങ്ങളുടെ സൂക്ഷ്മലോകങ്ങളായിട്ടാവാം, പ്രാചീനചരിത്രത്തിന്റെ പലമാതിരി മുദ്രകൾ പതിഞ്ഞു കിടക്കുന്ന പലരൂപമായിട്ടാവാം, സംസ്കൃതഭാഷയുടെ പരിണാമത്തെ ചരിത്രപരമായി പരിശോധിക്കാൻ പറ്റിയ ഉപാദാനസാമഗ്രിയായിട്ടാകാം, ഇങ്ങനെ വ്യത്യസ്തമായ വഴികളിലാണ് മഹാഭാരതം എന്ന ഇതിഹാസം നമുക്ക്  മുൻപിൽ ഉയർന്നുനില്കുന്നത്”: സുനിൽ പി ഇളയിടം. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ഇതിഹാസങ്ങളുടെ തിരുശേഷിപ്പുകൾ: ഒരു സമകാലീന വായന’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം സംസാരിക്കുന്നു.

“ ജീവിതത്തിൽ ഏറ്റം വിസ്മയകരമായത് എന്ത്  എന്ന ചോദ്യത്തിന് യുധിഷ്ഠിരൻ പറയുന്ന ഗംഭീരമായ ഒരു ഉത്തരമുണ്ട്: എല്ലാ ജന്തുജാലങ്ങളും അനുനിമിഷം മരണത്തിന്റെ വായിലേക്ക് ചെന്നുചേർന്നുകൊണ്ടിരിക്കുകയാണെങ്കിലും തനിക്കൊരാൾക്ക് മരണമില്ലെന്നു കരുതികൊണ്ട് ജീവിക്കാൻ എല്ലാ മനുഷ്യർക്കും  കഴിയും എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വിസ്മയം.  മഹാഭാരതത്തിന്റെ  ഏറ്റവും വലിയ സന്ദേശം അതാണെന്ന് സൂക്തങ്കർ പറയുന്നുണ്ട്.” : സുനിൽ പി ഇളയിടം, വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ.

Actor and writer, Madhupal, listening to the session ‘A contemporary reading of epics and their relics’ by eminent  speaker  Prof Sunil P Elayidom, Sree Sankaracharya Sanskrit University,  during the second day of the Wayanad Literature Festival.

“ സുനിശ്ചിതമായിരിക്കുന്ന ഒന്നിനെ ഇല്ലെന്ന് കരുതാനുള്ള ഒരു ശേഷിയാണ്  മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ശേഷി, അതാണ് ഏറ്റവും വലിയ  വിസ്മയവും  എന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുണ്ട്.”     വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ  നടത്തിയ പ്രഭാഷണത്തിൽ  സുനിൽ പി ഇളയിടം. 

Watch The Full Program Here