P Devaprakash is an illustrator and painter. A graduate of the College of Fine
Arts in Trivandrum with a BFA in Painting, Devaprakash has worked as an
artist with Manorama, Mathrubhumi, Deshabhimani, and other publications.

Having given life to children’s imaginations in cartoons like
“Meesamaarjaaran” popularised through the
magazines Balabhumi and Minnaminni, he has won the Kerala State Institute of
Children’s Literature for Best Artist twice. He was the recipient of the Artist
Sankarankutty Cover Design Award in 2009. He created the storyboard for the
Malayalam feature film Bhramaram (2009), and has written and illustrated one
novel, Appu the Elephant.

He now works with the Truecopy webzine, and for the magazine of the
Federation of Malayalee Association of America, and with Akshara Kairali as
its chief illustrator.

ദേവപ്രകാശ്

മലയാളത്തിലെ ശ്രദ്ധേയനായ ചിത്രകാരനും ഇല്ലസ്‌ട്രേറ്ററുമാണ്
കടുത്ത ആനക്കമ്പക്കാരനായ ദേവപ്രകാശ്.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബിഫ്എ
ബിരുദം നേടിയ ദേവപ്രകാശ് ദേശാഭിമാനി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.’മീശ മാർജ്ജാരൻ’ ഉൾപ്പെടെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളെ ജനപ്രിയമാക്കുന്നതിൽ ദേവപ്രകാശിന്റെ വരയ്ക്ക് നിർണ്ണായക സ്വാധീനമുണ്ട്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ചിത്രകാരനുള്ള പുരസ്‌കാരം രണ്ട് തവണ ലഭിച്ചു. 2009-ലെ ആർട്ടിസ്റ്റ് ശങ്കരൻകുട്ടി കവർ ഡിസൈൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

‘ഭ്രമരം’, ‘ഒടിയൻ ‘ എന്നീ ചലച്ചിത്രങ്ങൾക്കു വേണ്ടി സ്റ്റോറിബോർഡ് ചെയ്തു . Appu the elephant എന്ന നോവൽ എഴുതി ഇല്ലസ്‌ട്രേഷൻ നിർവഹിച്ചു.”ക്രൈസ്റ്റ് സീരീസ് “-എന്ന പേരിൽ കോഴിക്കോട് sterling art gallery യിൽ ചിത്ര പ്രദർശനം
നടത്തി.ട്രൂകോപ്പി വെബ്സീൻ, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക മാഗസിൻ (അക്ഷര കൈരളി ) എന്നിവയിൽ ചീഫ് ഇല്ലസ്‌ട്രേറ്ററായി പ്രവർത്തിച്ചു വരുന്നു.