Dhanya Vengacheri, is a poet who has already been noted for understanding and
incorporating the lives of tribal women into her poetry. She was born in 1992 at
Tavannoor, Vengacheri in Kasaragod district, and educated at the Department
of Teacher Education Center, Mananthavady, and Tunchathezhuttachchan
Malayalam University.

Dhanya, writes poems in the tribal language Mavilan Tulu and Malayalam In
her verses, such as “Pulambal”, she creates a poetic environment in which the
tribal life and women’s lives intersect.

Vengacheri strongly advocates for a society that protects nature, and the lives
and land of the alienated. She has led academic debates on such issues, and
raised concerns about the cultural discourse of tribal poetry and tribal languages
​​being suffocated under the dominance of mainstream languages.


ധന്യ വേങ്ങച്ചേരി

കവി. ഗോത്രസ്ത്രീകളുടെ ജീവിതം അതേ സമൂഹത്തിലെ സ്ത്രീകൾ തന്നെ
എഴുതുന്നതിന്റെ തീക്ഷ്ണതയും സഹജാവബോധവും ഗോത്ര കവിതകൾക്ക്
യാഥാർത്ഥ്യബോധം നൽകുന്നു. ഗോത്രസ്ത്രീ ജീവിതത്തെ സമഗ്രതയിൽ
അറിഞ്ഞ് അവയെ കവിതയിലേക്ക് ചേർത്തു വച്ചു കൊണ്ട് സമകാലിക
കേരളകവിതയിലെ ശ്രദ്ധേയമായ സ്ത്രീ ശബ്ദമായി തീർന്ന കവിയാണ് ധന്യ
വേങ്ങ ച്ചേരി . ‘മാവിലൻ തുളു’ എന്ന ഗോത്രഭാഷയിലും മലയാളത്തിലും
കവിതകൾ എഴുതുന്ന ധന്യ, ഗോത്ര ജീവിതത്തിലെ സൂക്ഷ്മത സ്പന്ദനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഗോത്ര കവിതകൾ എന്ന സംവർഗ്ഗത്തിൽ പെടുത്താതെതന്നെ നവീനകവിതകളുടെ ഭാവുകത പരിസരത്ത് തിളങ്ങിനിൽക്കാൻ ശക്തമാണ് ധന്യയുടെ കവിതകൾ. മുഖ്യധാര സാഹിത്യത്തിന്റെ പതിവ് ശീലുകളിൽ നിന്നുള്ള വഴിമാറ്റം ധന്യയുടെ കവിതകളിൽ പ്രകടമാണ്. നാഗരികതയോടും ആധുനിക ജീവിതക്രമങ്ങളോടുമുള്ള ഗോത്ര സമൂഹത്തിന്റെ പ്രതികരണത്തിന്റെ സ്വഭാവവും പല കവിതകൾക്കുണ്ട്. കവിതയിലൂടെ സ്വന്തം ജീവിതവും സ്വത്വവും തിരിച്ചുപിടിക്കാൻ ഈ എഴുത്തുകാരിക്ക് കഴിയുന്നു. പ്രകൃതിയെയും സ്ത്രീയെയും ഒന്നായി ചേർത്തുകൊണ്ട് ഒരേസമയം ഗോത്ര
ജീവിതവും സ്ത്രീജീവിതവും സന്ധിക്കുന്ന കവിതാ പരിസരമാണ് ധന്യയിൽ
ആവിഷ്കരിക്കപ്പെടുന്നത്. ‘പുലമ്പൽ’ എന്ന കവിതയിൽ
“എന്നെയോ
കാറ്റിനും മഴയ്ക്കും
എന്തിനു പറയുന്നു
പെറ്റ മക്കൾക്കേ വേണ്ട” എന്ന് കവിത കുറിക്കുമ്പോൾ അതിൽ ഈ
പാരസ്പര്യം ദൃശ്യമാക്കുന്നു. ‘സ്വതന്ത്രമായ സ്ത്രീത്വത്തെ ആ
നിശബ്ദമാക്കിയതാര്?’ എന്ന ശക്തമായ ചോദ്യം ധന്യയുടെ കവിതകളിൽ
ഉയർന്നു കേൾക്കുന്നുണ്ട്. അന്യാധീനമാക്കപ്പെട്ടവരുടെ ജീവിതവും
പ്രകൃതിയും കാത്തു രക്ഷിക്കാൻ ഒരു സമൂഹം ഉയർന്നു വരേണ്ടതുണ്ട്
എന്ന് ധന്യ ശക്തമായി വാദിക്കുന്നു. ഗോത്രഭാഷാ കവിതകളുടെ
സാംസ്കാരിക വ്യവഹാരങ്ങളെക്കുറിച്ചും മുഖ്യധാരാ ഭാഷകളുടെ
അധീശത്വത്തിനു കീഴിൽ ഞെരിഞ്ഞമരുന്ന ഗോത്ര ഭാഷകളെക്കുറിച്ചുള്ള
ഉത്കണ്ഠകൾ ധന്യ ഉയർത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ അക്കാദമികമായി സംവാദങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രാപ്തിയാണ് ഈ കവി.

കാസർഗോഡ് ജില്ലയിലെ താവന്നൂർ വേങ്ങച്ചേരിയിൽ 1992 -ൽ ജനിച്ചു.
ഡിപ്പാർട്ടുമെൻ്റ് ഓഫ് ടീച്ചർ എഡുക്കേഷൻ സെൻറർ മാനന്തവാടി,
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല എന്നിവിടങ്ങളിൽ
വിദ്യാഭ്യാസം നേടി. നിരവധി കവിയരങ്ങുകളിലും അക്കാദമിക
സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്.